Oct 7, 2025

അറവുമാലിന്യ പ്ലാന്റിനെതിരെ ജനകീയ സമരസര സമിതി


മുക്കം:കാരശ്ശേരി പഞ്ചായത്തിലെ
       7,8,9,10, വാർഡുകളുടെ അതിർത്തിയിൽ, വ്യവസായിക അടിസ്ഥാനത്തിൽ അറവ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിക്കും മറ്റ് ഡിപ്പാർട്ട്മെന്റുകൾക്കും ഇത് സംബന്ധിച്ച പരാതി നൽകിയിരുന്നു, എന്നാൽ തുടർനടപടികൾ ഒന്നും സ്വീകരിച്ച് വരുന്നതായി കാണാത്തതിനെ തുടർന്ന് പ്രസ്തുത വാർഡിൽ പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയ സമിതി വിളിച്ചു ചേർക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് പ്രദേശത്തെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി 101 കമ്മറ്റി രൂപീകരിക്കുകയും ചെയ്തു, പന്നി മുക്ക് കാക്കക്കൂടുങ്കൽ വീട്ടിൽ ചേർന്ന കൺവെൻഷൻ ഏഴാം വാർഡ് മെമ്പർ കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു, കെ പി ഷാജി അധ്യക്ഷനായി, എട്ടാം വാർഡ് മെമ്പർ കെ കെ നൗഷാദ്, സജി കള്ള്കാട്ട്, അജിത് കുമാർ, ഫൈസൽ, ഷിനോയ് വെട്ടിക്കാട്ടിൽ എന്നിവർ സംസാരിച്ചു, ശ്രീകുമാർ പാറത്തോട് കൺവീനറും, അജിത് കുമാർ ചെയർമാനുമായി, തുടർ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി രൂപീകരിച്ചു, കെ ശിവദാസൻ, കെപി ഷാജി,കെ കെ നൗഷാദ്ഇ പി അജിത്ത്, എന്നിവർ രക്ഷാധികാരികൾ ആയിരിക്കും. നാലു വാർഡുകളിലും സ്പെഷ്യൽ ഗ്രാമസഭ ചേരാനും, ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

 2.ഏഴാം വാർഡിലെ കുരിശുപാറയിൽ അറവുമാലിന്യ പ്ലാൻറ്റിന് ശ്രമം
................................
        ഇതോടൊപ്പം ഏഴാം വാർഡിലെ കുരിശുപാറ പുത്തരിപൊയിൽ റോഡിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു അറവ് മാലിന്യ യൂണിറ്റിന്റെ ബ്രാഞ്ച് സ്ഥാപിക്കാനുള്ള നീക്കം ചില രാഷ്ട്രീയ കക്ഷികളുടെ കൂടെ പിന്തുണയോടെയും, കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ മൗനാനുവാദത്തോടെയുംനടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി ഏഴാം വാർഡ് മെമ്പർ യോഗത്തിൽ സൂചിപ്പിച്ചു, ഇതുമായി ബന്ധപ്പെട്ട വിശുദ്ധമായ പഠനം നടത്താനും, ഏഴാംവാർഡ് സ്പെഷ്യൽ ഗ്രാമസഭ പതിനെട്ടാം തീയതി ശനിയാഴ്ച, ഫാത്തിമ സ്കൂളിൽ വച്ച് ബഹുജന പങ്കാളിത്തത്തോടെ നടത്താനും തീരുമാനിച്ചതായി ഏഴാം വാർഡ് മെമ്പർ ശിവദാസൻ കാരോ ട്ടിൽ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only