താമരശ്ശേരി: ഫ്രഷ്കട്ട് സ്ഥാപനത്തിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ താമരശ്ശേരി പോലീസിനെ മർദിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.
സംഘർഷത്തിനിടെ താമരശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) സായൂജ് കുമാറിനെയും, സബ് ഇൻസ്പെക്ടർ (എസ്.ഐ) വിഷ്ണുവിനെയും മർദ്ദിക്കുകയും, മാരകായുധങ്ങളുമായി വഴി തടസ്സപ്പെടുത്തുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
ഈ കേസിൽ ആകെ 321 പേർ പ്രതികളാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മഹ്റൂഫാണ് കേസിൽ ഒന്നാം പ്രതി. സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
                          
Post a Comment