താമരശ്ശേരി: ഫ്രഷ്ക്കട്ട് ഫാക്ടറിക്ക് തീവെച്ചതിൽ സമരസമിതിക്ക് പങ്കില്ലെന്ന് സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു വ്യക്തമാക്കി.
പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയ അതേ നിമിഷം തന്നെ ഫാക്ടറിയിൽ തീ വെപ്പ് ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നിൽ ഫാക്ടറി ഉടമകളുടെ ഗുണ്ടകളാണ് എന്ന് സംശയിക്കുന്നു.
നിലവിൽ ഫാക്ടറിക്ക് പുറത്തെ CC tv ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്, ഫാക്ടറിക്ക് അകത്തെ ദൃശ്യങ്ങളും പുറത്തു വിടാൻ തയ്യാറാവണം.
സമരസമിതിയിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്, തീർത്തും ജനാധിപത്യ രൂപത്തിലാണ് സമരം മുന്നോട്ട് പോയത്. സമരം നടന്നന്ന സ്ഥലവും, ഫാക്ടറിയും തമ്മിൽ ഏറെ ദൂരമുണ്ട്, ഫാക്ടറിക്ക് പോലീസ് സംരക്ഷണവുമുണ്ട്, പിന്നെ എങ്ങിനെ അക്രമി സംഘം ഫാക്ടറിക്ക് അകത്തു കടന്നു എന്നതും ദുരൂഹമാണ്.
സമരം പൊളിക്കാനായി ഫാക്ടറി ഉടമകൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണോ തീവെപ്പ് ഉണ്ടായതെന്ന് എന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
                          
Post a Comment