കോടഞ്ചേരി:കത്തോലിക്ക ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണയാത്ര കോടഞ്ചേരി അങ്ങാടിയിൽ എത്തിച്ചേരുന്നഒക്ടോബർ 16 ന് വമ്പിച്ച സ്വീകരണം നൽകാനായി കോടഞ്ചേരി ഫൊറോനസമിതി യുടെ നേതൃത്വത്തിൽ പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ ഇരുപതംഗ സംഘാടക സമിതിക്ക് രൂപം കൊടുത്തു.
പ്രസ്തുത യോഗത്തിന് ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ മേഖലാ പ്രസിഡന്റ് ജോസഫ് ആലവേലിയയെ സ്വാഗതസംഘം ചെയർമാനായും, ഷാജു കരിമഠത്തിലിനെ കൺവീനറായും തെരഞ്ഞെടുത്തു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം, വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് നിന്ന് ഒക്ടോബർ 13- ന് ആരംഭിക്കുന്ന ഈ യാത്ര കേരളത്തിലെ എല്ലാ മലയോര ഗ്രാമങ്ങളിലൂടെയും കടന്നു ചെന്ന് ഒക്ടോബർ 24-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ എത്തിച്ചേരും.
'നീതി അവകാശ മാണെന്ന് ' ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കടന്നു വരുന്ന ഈ യാത്ര വിജയകരമാക്കുന്നതിനായി മലയോര മേഖലയിലെ എല്ലാ ക്രൈസ്തവരും പ്രദേശവാസികളും സജീവമായി പങ്കെടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ഒക്ടോബർ 16-ന് ഉച്ചയ്ക്ക് 1 മണിക്ക് കോടഞ്ചേരി അങ്ങാടിയിൽ എത്തിച്ചേരുന്ന അവകാശ സംരക്ഷണയാത്ര യെ കോടഞ്ചേരി, കണ്ണോത്ത്, കുപ്പായക്കോട്, തെയ്യപ്പാറ, വലിയ കൊല്ലി, മഞ്ഞുവയൽ, ചെമ്പുകടവ് ഇടവകകൾ ചേർന്ന് സ്വീകരിക്കും.
സ്വാഗത സംഘത്തിൽ രാജു ചൊള്ളാമടത്തിൽ, റെജി പേഴത്തിങ്കൽ,ജോസ് മുട്ടത്തുകുടി, ബിബിൻ കുന്നത്ത്, ജോജോ പള്ളിക്കാമഠത്തിൽ, ഷിജി അവന്നൂർ, ജോയി മൂത്തേടത്ത്, അനീഷ് ചക്കാലക്കൽ, ഡെല്ലിസ് കാരക്കുഴി, ആനി പുത്തൻപുരയിൽ, ബെന്നി ചാലിൽ എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment