മുക്കം : ദീർഘ കാലം കാരമൂലയിലെ മത - രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന വി സി കലന്തൻ കുഞ്ഞി ഹാജിയുടെ നിര്യാണത്തിൽ കാരമൂലയിൽ ചേർന്ന സർവ്വ കക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.
കാരമൂല മഹല്ല്, പ്രസിഡണ്ടും, സെക്രട്ടറിയും, സുബുലുൽ ഹുദ മദ്രസ പ്രസിഡണ്ടും, കാരമൂല വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന കലന്തൻ കുഞ്ഞി ഹാജി
കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമി പ്രവർത്തക സമിതി അംഗമാണ്. ആത്മാർത്ഥതയും സത്യസന്ധതയും കൈ മുതലായിരുന്ന ഹാജിയുടെ വിയോഗം നാടിന് തീരാ നഷ്ടമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ശാന്ത ദേവി മൂത്തേടത്ത്, സലാം ഫൈസി മുക്കം, കെ കോയ, ബാബു കാരാട്ട്, ആലി കെ സി, എൻ അബ്ദുൽ സത്താർ, ആലിക്കുട്ടി ഉള്ളാടൻ,പി കെ അബ്ദുള്ള, ബാബു തൂങ്ങലിൽ,കെ പി രാഘവൻ മാസ്റ്റർ, കെ രവീന്ദ്രൻ മാസ്റ്റർ,പ്രസംഗിച്ചു. ടി പി അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു.
Post a Comment