കൊടിയത്തൂർ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി ലൈബ്രറി ഗ്രന്ഥങ്ങൾ നൽകുന്നു.
31 ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവിയിൽ നിന്നും സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് പുസ്തകങ്ങൾ ഏറ്റുവാങ്ങും.
ബ്ലോക്ക് പഞ്ചായത്ത് ചെറുവാടി ഡിവിഷൻ മെമ്പർ സുഹ്റ വെള്ളങ്ങോട്ട് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി പങ്കെടുക്കും.കൾച്ചറൽ സെന്റർ പ്രവർത്തകരും ഹാപ്പിനസ് വേദി അംഗങ്ങളും വനിതാവേദി സാരഥികളും നാട്ടുകാരും പങ്കെടുക്കുന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ പങ്കാളികളായവരെ ആദരിക്കുന്നതാണ്.
Post a Comment