Oct 15, 2025

താമരശേരി സബ്ജില്ലാ കലോത്സവം - സമ്മാന കൂപ്പൺ പുറത്തിറക്കി


കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടക്കുന്ന താമരശേരി
സബ്ജില്ല കലോത്സവ സമിതിയുടെ ഫിനാൻസ് കമ്മറ്റി അവതരിപ്പിക്കുന്ന സമ്മാന പദ്ധതിയുടെ കൂപ്പൺ ലോഞ്ചിംഗ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്
അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. 

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് റോബർട്ട് അറക്കൽ ആദ്യ കൂപ്പൺ സ്വീകരിച്ചു കൊണ്ട് കൂപ്പണുകളുടെ വിൽപന ആരംഭിച്ചു.

ഫിനാൻസ് കമ്മറ്റി ചെയർമാർ ഷിബു പുതിയേടത്ത്, പിടിഎ പ്രസിഡൻ്റ് ചാൾസ് തയ്യിൽ, സിബി തൂങ്കുഴി,
ജനറൽ കൺവീനറായ
പ്രിൻസിപ്പാൾ വിജോയ് തോമസ്, ഹൈസ്കൂൾ പ്രധാനധ്യാപകൻ ബിനു ജോസ്,എൽ.പി സ്കൂൾ പ്രധാനധ്യാപകൻ ജിബിൻ പോൾ, അച്ചടക്കസമിതി ചെയർമാൻ ബിജു പിണക്കാട്ട് , പി ടി എ വൈസ് പ്രസിഡണ്ട് ജോഷി പുതിയേടത്ത്, ഫിനാൻസ്
കമ്മറ്റി കൺവീനർ സതീഷ് മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ആകർഷക സമ്മാനങ്ങളാണ്
നൽകുന്നതെന്ന് സമിതി അറിയിച്ചു.
ഒരു ബുക്കിൽ 50 രൂപയുടെ 10 ടിക്കറ്റ് മാത്രം. ഒരു ടിക്കറ്റിന്
10 രൂപ കമ്മീഷൻ എടുക്കാം. ബാക്കി 400
രൂപ മാത്രം സമിതിക്ക് നൽകിയാൽ മതിയെന്ന് ഷിബു പുതിയേടത്ത് അറിയിച്ചു. ഒന്നാം സമ്മാനമായി 15000 രൂപയും , രണ്ടാം സമ്മാനമായി 10000 രൂപയും , മൂന്നാം സമ്മാനമായി 5000 രൂപയും ലഭിക്കുന്നതാണ്. കൂടാതെ 50 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

യുവജനോത്സവം നാടിൻ്റെ ഉത്സവമാണെന്നും
ഇതിൻെ ധനശേഖരണ പരിപാടികളിൽ എല്ലാവരും സഹകരിക്കണമെന്ന്
പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് അഭ്യർത്ഥിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only