Oct 13, 2025

പള്ളിപ്പടി പാലം തോട്ടുമുഴി പുളിമൂട്ടിൽ കടവ് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണം കോൺഗ്രസ്


കോടഞ്ചേരി :
പള്ളിപ്പടി പാലം തോട്ടുമുഴി പുളിമൂട്ടിൽ കടവ് പ്രധാനമന്ത്രിഗ്രാമീണ  സടക്ക് യോജനപ്രകാരം നിർമ്മിച്ച റോഡ് പൊട്ടി പൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായി വാഹന ഗതാഗതം അസാധ്യമായിട്ടും പുനർനിർമ്മിക്കാൻ തയ്യാറാകാത്ത പൊതുമരാമത്ത് വകുപ്പ് കരാറുകാരനെതിരെ നടപടി സ്വീകരിക്കാത്തതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

 റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള അതിരുവിട്ട ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
 ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.


 കോടഞ്ചേരി മണ്ഡലം കൺവൻഷൻ കെപിസിസി നിർവാഹ സമിതി അംഗം പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസൻ്റ് വടക്കെമുറിയിൽ  അദ്ധ്യക്ഷത വഹിച്ചു.

 ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈകാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, സണ്ണി കാപ്പാട്ടുമല , വി ഡി ജോസഫ്, കെ എം  എം പൗലോസ്, അലക്സ് തോമസ്, ബാബു പെരിയപ്പുറം,ജോസ് പൈക ആഗസ്തി പല്ലാട്ട്, ബിജു ഓത്തിക്കൽ, ജിജി എലുവാലുങ്കൽ, റെജി തമ്പി, സൂസൻ വർഗീസ്,ലിസി ചാക്കോ, ചിന്ന അശോകൻ, ചന്ദ്രൻ മങ്ങാട്ട്കുന്നേൽ, വാസുദേവൻ ഞാറ്റുകാലായിൽ,ഉഷ പ്രകാശ്, സിദ്ദിഖ് കാഞ്ഞിരാടൻ, കുമാരൻ കരിമ്പിൽ,ഭാസ്കരൻ പട്ട രാട് പ്രസംഗിച്ചു. 

 കെപിസിസി മുൻ പ്രസിഡണ്ട്  കെ.മുരളിധരൻ നയിക്കുന്ന വിശ്വാസ പ്രചരണ ജാഥ 15.10.2025 ന് ബുധനാഴ്ച വൈകുന്നേരം 2.30 ന് അടിവാരത്ത് എത്തിചേരുമ്പോൾ കോടഞ്ചേരിയിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only