കോടഞ്ചേരി : കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ പ്രവൃത്തിപരിചയം, ശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി എന്നിവയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് അത്യുജ്ജ്വല വിജയം നേടിയത്.
യു.പി വിഭാഗത്തിൽ ശാസ്ത്ര,പ്രവൃത്തി പരിചയം എന്നിവയിൽ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും നേടിയാണ് സെൻ്റ്. ജോസഫ്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
ദീർഘനാളത്തെ പരിശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തിയ വേളയിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ വിദ്യാർത്ഥികളെയും , പിന്തുണ നല്കിയ മാതാപിതാക്കളെയും അധ്യാപക അനധ്യാപകരെയും സ്കൂൾ മാനേജ്മെൻ്റും പിടിഎയും ഹെഡ്മാസ്റ്റർ ബിനു ജോസും ചേർന്ന് അഭിനന്ദിച്ചു.
Post a Comment