കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാമത്തിലെ മുതിർന്ന പൗരന്മാർക്കായി ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സുധർമ്മ എ. ഐ. സി. അധ്യക്ഷത വഹിച്ചു. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷീന ടി. സി. ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരാനുള്ള കാരണങ്ങൾ വിശദീകരിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിജോയ് ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള സാമൂഹിക ജാഗ്രതയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ആശാ പ്രവർത്തക റെജി തമ്പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്കൂൾ പരിസരത്ത് താമസിക്കുന്ന മാതാപിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ക്യാമ്പിലെ പരിശോധനകളിൽ സജീവമായി പങ്കെടുത്തു.
പ്രോഗ്രാം കോഓർഡിനേറ്റർ ബിൻസി കെ. ജെ. ഏവർക്കും നന്ദി രേഖപ്പെടുത്തി. എൻഎസ്എസ് വളണ്ടിയർ ലീഡർമാരും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Post a Comment