കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ദ്വിദിന സഹവാസ ക്യാമ്പ് “Fillip 2K25” ന് തുടക്കമായി.
സ്കൂൾ പി.ടിഎ. പ്രസിഡണ്ട് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഭദ്രദീപം തെളിയിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എ.എസ്.ഐ.സി., ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക റാണി ആൻ ജോൺസൺ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ് ക്യാമ്പ് പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി. പോൾ നന്ദിപ്രസംഗം നടത്തി. രണ്ടാം വർഷ സയൻസ് വിഭാഗം വിദ്യാർത്ഥികൾ പ്രോഗ്രാം ആങ്കറിംഗ് നിർവഹിച്ചു.
ശേഷം താമരശ്ശേരി സ്കൗട്ട് ജില്ലാ കമ്മീഷണറും റിട്ട. ഹെഡ്മാസ്റ്ററുമായ സേവ്യർ വി.ഡി. “സ്കൗട്ട്സും ഗൈഡ്സും: ജീവിതപാഠങ്ങൾ” എന്ന വിഷയത്തിൽ പ്രബോധന ക്ലാസ് നയിച്ചു.
പ്ലസ് വൺ, പ്ലസ് ടു സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തിരിക്കുന്നപ്രസ്തുത ക്യാമ്പിൽ വ്യക്തിത്വവികസനത്തിനും സാമൂഹ്യ ഉത്തരവാദിത്തബോധ വളർത്തുന്നതിനും ഉദ്ദേശിച്ച നിരവധി ക്ലാസുകൾക്കും, ദ്വിതീയ സോപാൻ പരീക്ഷാ മുന്നൊരുക്ക പരിശീലനങ്ങൾക്കും മുൻതൂക്കം നൽകിയിരിക്കുന്നു.
Post a Comment