കോടഞ്ചേരി:ചെമ്പുകടവിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അതിശക്തമായ പെരുമഴയിൽ ചെമ്പുകടവിലും പരിസര പ്രദേശങ്ങളിലും വമ്പിച്ച നാശനഷ്‌ടങ്ങൾ വരുത്തി. കോഴിക്കോടൻച്ചാൽ തൊടിന്റെ കെട്ടിടിഞ്ഞ് ചീടികുഴി സുരേന്ദ്രന്റെ വീടും കുന്നുമ്മൽ മജീദിൻ്റെ വീടിൻ്റെ പുറകുവശത്തെ മൺതിട്ടിടിഞ്ഞു. കൂടാതെ 5-ാം വാർഡ് മീമുട്ടി ഭാഗത്ത് താമസിച്ചുവരുന്ന നരിക്കുംചാലിൽ സുനിൽ കുമാറിൻ്റെ വീടിൻ്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു. ഈ മൂന്ന് വീടുകളും അപകടവസ്ഥയിൽ ആണ്. പഞ്ചായത്ത്/ വില്ലേജ് അധികൃതർ എത്രയും പെട്ടന്ന് സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി ഉടനടി പരിഹര നടപടി സ്വീകരിക്കണമെന്ന് ചെമ്പുകടവ് പൗരസമതി ആവശ്യപ്പെട്ടു.
Post a Comment