മരഞ്ചാട്ടി ∶ കാരശേരി പഞ്ചായത്ത് മേളയിൽ നടന്ന വടംവലി മത്സരത്തിൽ മേരിഗിരി ഹൈസ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം നേടി.
വിജയിച്ച കുട്ടികളെ സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ് , അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ അഭിനന്ദിച്ചു.
സ്കൂൾ മാനേജർ റവ. ഫാ. ജോർജ് നരിവേലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
Post a Comment