Oct 7, 2025

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 ന് ആഘോഷജ്ജലമായ സമാപനം


കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ യുവജനങ്ങളുടെ കലാ-കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി,  ജനകീയ പങ്കാളിത്തത്തോടുകൂടി രണ്ടാഴ്ച നീണ്ടുനിന്ന കേരളോത്സവം ആഘോഷജ്ജലമായി സമാപിച്ചു. 
 
രണ്ടാഴ്ചയോളം നീണ്ടുനിന്ന വിവിധ മത്സരങ്ങളിൽ 131 പോയിന്റ് നേടി മലബാർ ലെജൻഡ്സ്‌ കോടഞ്ചേരി ക്ലബ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 

120 പോയിന്റ് നേടി BNFC നിരന്നപ്പാറ ക്ലബ് റണ്ണേഴ്സായി..

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് `ജമീല അസീസ്` അധ്യക്ഷതയിൽ സമാപന സമ്മേളനത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വിജയികൾക്ക് ട്രോഫികൾ കൈമാറി.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ് ,വാർഡ് മെമ്പർമാരായ `വാസുദേവൻ ഞാറ്റുകാലായിൽ`, ഷാജു ടിപി `തേന്മല`, `റിയാനസ്` സുബൈർ, വനജ വിജയൻ, `ചിന്ന അശോകൻ` എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധങ്ങളായ മത്സരങ്ങളിൽ ക്രിക്കറ്റ്‌, കബിഡി എന്നിവയിൽ  മില്ലേനിയം പാലക്കൽ ക്ലബ്ബും, വടംവലിയിൽ നിക്കോ ക്ലബ് `നൂറാംതോടും`, ഫുട്ബോൾ മത്സരത്തിൽ കരിമ്പാലക്കുന്നും, വോളിബോൾ മത്സരത്തിൽ ടൗൺ ടീം കണ്ണോത്തും,  ബാഡ്മിന്റൺ മത്സരത്തിൽ ഐക്കൺസ് ക്ലബ്  നെല്ലിപ്പൊയിലും ജേതാക്കളായി..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only