Nov 21, 2025

മുൻ ദേവസ്വം മന്ത്രിക്കെതിരെ പത്മകുമാറിന്റെ മൊഴി; കടകംപള്ളിയെ ചോദ്യം ചെയ്തേക്കും; കുരുക്ക്


ശബരിമല സ്വർണ്ണകൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. ഇന്നലെ അറസ്‌റ്റിലായ എ. പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ കുരുക്കുന്ന പരാമർശങ്ങൾ വന്നതോടെയാണ് നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളുടെയും ദ്വാരപാലക ശിൽപ്പ പാളികളുടെയും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണന്ന വിവരം ദേവസ്വം മന്ത്രിക്കും അറിയാമെന്നാണ് മൊഴി. സ്പോൺസറാകാൻ താൽപര്യം പ്രകടിപ്പിച്ചുള്ള കത്ത് കടകംപള്ളി സുരേന്ദ്രനും നൽകിയതായി ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. ദേവസ്വം മന്ത്രിയും തന്ത്രിയും ഉൾപ്പടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടന്നും അങ്ങിനെയാണ് താൻ പോറ്റിയുമായി സൗഹൃദത്തിലായതെന്നും മൊഴിയുണ്ട്. ഇതോടെയാണ് കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കാൻ എസ്ഐടി ആലോചിക്കുന്നത്. എന്നാൽ പത്മകുമാറിനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും അന്തിമതീരുമാനം ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അധ്യക്ഷനും സി.പി.എം നേതാവുമായ എം.പത്മകുമാർ ജയിലിലാണ് കഴിയുന്നത്. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്ത്‌തിരുന്നു. രാത്രി 10 മണിയോടെ തിരുവനന്തപുരം സ്പെഷ്യൽ സബ്ജയിലിൽ എത്തിച്ചു. തുടർ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. അടുത്ത ദിവസം തന്നെ ഇതിനായുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only