കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ മുതൽ മുടക്കിൽ ജീവിതശൈലി രോഗങ്ങളിൽ നിന്നും പുതുതലമുറയെ രക്ഷിക്കുന്നതിന്റെ ഭാഗമായി നെല്ലിപ്പോയിൽ എട്ടാം വാർഡ് മഞ്ഞുവയലിൽ മിനി എംസിഎഫിനു സമീപം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് സ്ഥാപിച്ച ഓപ്പൺ ജിംമ്മിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
സമീപപ്രദേശങ്ങളിലെ അപാലവൃദ്ധ ജനങ്ങൾക്കും സൗജന്യമായി ഇവ ഉപയോഗിക്കുവാനും മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുവാനും സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
ജീവിതരീതികളിൽ വന്ന മാറ്റങ്ങളെ തുടർന്ന് കായികമായി അധ്വാനം കുറഞ്ഞതിന്റെ ഫലമായി ജീവിതശൈലി രോഗമുള്ള ആളുകളുടെ എണ്ണം ക്രമാതീതമായി പെരുകുന്നു എന്ന് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിവിധങ്ങളായ വിവര വിദ്യാഭ്യാസ സംവേദന പ്രവർത്തനങ്ങൾ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്
ആയതിന്റെ തുടർച്ച എന്നോണം ആണ് ഗ്രാമപഞ്ചായത്ത് പരിധിയിൽ രണ്ട് ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചത്.
രണ്ടാമത്തെ ഓപ്പൺ ജിം നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ് ഉടൻതന്നെ ഗ്രാമപഞ്ചായത്ത് പരിസരത്തെ ഓപ്പൺ ജിമ്മും പ്രവർത്തനക്ഷമമാക്കുന്നതാണ്.
വാർഡ് മെമ്പർ റോസമ്മ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ക്ഷേമകാരി സ്റ്റാൻഡിങ് മാറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, വാർഡ് മെമ്പർ റിയാനാസ് സുബൈർ പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.
Post a Comment