Nov 3, 2025

ഫാം ടൂറിസം, പഞ്ചായത്തിന്റെ അഭിമാന പദ്ധതി: പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ


തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിജയപൂർവ്വം നടപ്പിലാക്കിയ നിരവധി പദ്ധതികളിൽ ഏറെ അഭിമാനപൂർവ്വം എടുത്ത് പറയാവുന്ന ഒരു പദ്ധതിയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കിയ ഫാം ടൂറിസം പദ്ധതി എന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ പ്രസ്താവിച്ചു. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവമ്പാടി പഞ്ചായത്തിലെ ഫാം ടൂറിസ സൊസൈറ്റിക്കായി വാങ്ങിയ ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശ്രീമതി ബിന്ദു ജോൺസൺ.

തിരുവമ്പാടി പെരുമാലിപ്പടിയിൽ ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ഫാം ടൂറിസം സൊസൈറ്റി പ്രസിഡൻ്റ് അജു എമ്മാനുവൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. 

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, റംല ചോലക്കൽ, പഞ്ചായത്ത് അംഗങ്ങളായ ലിസി സണ്ണി, ഷൈനി ബെന്നി, കെ.ഡി. ആന്റണി, അപ്പു കോട്ടയിൽ, രാമചന്ദ്രൻ കരിമ്പിൽ, ബേബി, ബീന, രാധാമണി, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, കൃഷി അസിസ്റ്റൻ്റ് ഓഫീസർ രാജേഷ്, അഗ്രോ സർവ്വീസ് സെൻ്റർ ഇൻചാർജ് ചെൽസി, ഫാം ടൂറിസ സൊസൈറ്റി ഭാരവാഹികളായ ജെയ്സൺ പ്ലാത്തോട്ടത്തിൽ, സജിമോൻ കൊച്ചുപ്ലാക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only