Nov 6, 2025

കോടഞ്ചേരി- നിരന്നപാറ റോഡ് ഗതാഗതയോഗ്യമാക്കണം എൽ ഡി എഫ്


കോടഞ്ചേരി പഞ്ചായത്തിലെ 16 -ാം വാർഡ് നിരന്നപാറയിലെ ഏറ്റവും പ്രധാന റോഡായ കോടഞ്ചേരി നിരന്നപാറ റോഡ് പൊട്ടി പൊളിഞ്ഞ് കാൽ നടയാത്ര പോലും ദുഷ്കരമായ അവസ്ഥയിലാണ്. മഴ പെയ്താൽ വെള്ളം നിറഞ്ഞ റോഡിലെ കുഴികളിൽ ഇരുചക്ര വാഹനക്കാർ വീണ് പരിക്ക് പറ്റുന്നത് നിത്യസംഭവമാണ്. 
      കാലാകാലങ്ങളിൽ നടത്തേണ്ടുന്ന മെയിന്റനൻസു പോലും  ഈ റോഡിൽ നടത്തുന്നതിന് പഞ്ചായത്ത് തയ്യാറാകാത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം. റോഡിന്റെ സൈഡ് കാനകൾ മണ്ണ് ഒഴുകി വന്ന് മൂടിയതിനാൽ മഴ പെയ്താൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതും റോഡ് നശിക്കാൻ കാരണമായി. ഇത് പോലും ശ്രദ്ധിക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് മെമ്പറും, ഭരണസമിതിയും സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തിയ സ്ഥലത്തിനോട് ചേർന്ന്  റോഡിനും സ്വകാര്യ ഭൂമിക്കും ഇടയിൽ റെയിനേജ് നിർമ്മിച്ച് കൊടുക്കുകയും ചെയ്തത് ദുരൂഹമാണ്. 
        തകർന്ന് കിടക്കുന്ന റോഡ് നന്നാക്കാതെ ഏറ്റവുമധികം റോഡ് തകർന്ന ഭാഗത്ത് തന്നെ നടന്നിട്ടുള്ള റെയിനേജ് നിർമ്മാണം  വാർഡിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ റെയിനേജ് നിർമ്മാണത്തിലെ താത്പര്യങ്ങളും, അഴിമതിയും സംബന്ധിച്ച് വിജിലിയൻസ് അന്വേഷണം നടത്തണമെന്നും, റോഡ് ഗതാഗതയോഗ്യമാക്കാൻ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്  അടിയന്തിര നടപടി കരിക്കണമെന്നും എൽഡിഎഫ് നിരന്നപാറ വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു.  
         യോഗത്തിൽ ജിജോ കുംബപ്പള്ളിൽ അത്യക്ഷത വഹിച്ചു. സിപിഐ(എം) ഏരിയാ കമ്മി അംഗം ഷിജി ആന്റണി, വാർഡ് സെക്രട്ടറി എ.എസ് രാജു, ലേക്കൽ കമ്മറ്റി അംഗം ഷാജി ഭാസ്കരൻ, ബ്രാഞ്ച് സിക്രട്ടറിമാരായ മനോഹരൻ ചുള്ളിയോട്ടിൽ, രാജേഷ് നെല്ലിക്കുന്നേൽ, ശശി പൂവ്വാട്ടിക്കൽ,ഏലിയാസ് ഈന്തലാംകുഴി, സജി വേലിക്കകത്ത്, ജോസ് കൊറ്റത്ത് എന്നിവർ പ്രസംഗിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only