Nov 6, 2025

ഓവർഓൾ ട്രോഫിയിൽ മുത്തമിട്ട് വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ!


കോടഞ്ചേരി: താമരശ്ശേരി സബ്‌ജില്ലാ കലാമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 264 പോയിന്റ് നേടി, വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ അതുല്യമായ പ്രകടനവുമായി ഓവർഓൾ ട്രോഫി കരസ്ഥമാക്കി!
താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പൗളി മാത്യു ട്രോഫി സ്കൂളിന് സമ്മാനിച്ചു.

മൂന്നു വർഷങ്ങളായി തുടർച്ചയായി റണ്ണേഴ്‌സ് അപ്പ് ട്രോഫി സ്വന്തമാക്കിയ സ്കൂൾ, ഈ വർഷം കലാരംഗത്ത് അതിന്റെ പൂർണ്ണ തിളക്കത്തിൽ മിന്നി, വിജയകിരീടം അണിഞ്ഞു.

സയൻസ്, കൊമേഴ്സ് ബാച്ചുകളിലെ കഴിവുറ്റ വിദ്യാർത്ഥികൾ കലാമേളയുടെ അരങ്ങിൽ തങ്ങളുടെ മികവ് തെളിയിച്ചു.

പ്രധാന കലാമത്സരങ്ങളായ
ഗ്രൂപ്പ് സോങ്
 പരിചമുട്ടുകളി
 മാർഗംകളി
 തിരുവാതിര
 പണിയനൃത്തം
 നാടകം
എന്നിവയിൽ ഒന്നാം സ്ഥാനം A ഗ്രേഡും  കരസ്ഥമാക്കി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവ് തെളിയിച്ചു.

വ്യക്തിഗത ഇനങ്ങളിലും ഓഫ് സ്റ്റേജ് മത്സരങ്ങളിലും വേളംകോട് വിദ്യാർത്ഥികളുടെ പ്രകടനം അതുല്യമായിരുന്നു.

2025-ലെ കലാമേളയുടെ ആർട്സ് കോഡിനേറ്ററായി മികച്ച നേതൃത്വമൊരുക്കിയത്  സ്കൂൾ കരിയർ ഗൈഡൻസ് കോർഡിനേറ്ററും കെമിസ്ട്രി അധ്യാപികയുമായ ലിമ കെ ജോസ് ആണ്.

വിജയത്തിന്റെ പിന്നിൽ സ്കൂൾ പി.ടിഎ. പ്രസിഡന്റ് റൂബി മർക്കോസ്, അധ്യാപകരായ സി. സുധർമ്മ (എസ്.ഐ.സി), സ്മിത കെ, രാജി ജോസഫ്, ബിൻസി കെ.ജെ, റാണി ആൻ ജോൺസൺ, ബിനി കെ, കവിത വി, ഗ്ലാഡിസ് പി. പോൾ, നിമ്മി ജോണി, ഷിൽജി ജെയിംസ്, റോഷൻ ചാക്കോ, ജിൻസ് ജോസ്, പ്രമീള മുരളി, പ്രിൻസിപ്പൽ എന്നിവർ ഉറച്ച ഒത്തൊരുമയോടെ പ്രവർത്തിച്ചു.

രണ്ടു ബാച്ചുകൾ മാത്രമുള്ള ഹയർ സെക്കൻഡറി വിഭാഗം എന്നത് വെല്ലുവിളിയായി ഏറ്റെടുത്ത വിദ്യാർത്ഥികൾ, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിർലോഭസഹകരണവും അശ്രാന്തപ്രയത്നവും കൊണ്ട് ഈ വിജയം സ്വന്തമാക്കി.

സ്കൂൾ മാനേജ്മെന്റും പി.ടിഎയും അധ്യാപകരും അഭിമാനത്തോടെ വിദ്യാർത്ഥികളെയും കലാസേനയെയും അഭിനന്ദിച്ചു. 

വേളംകോട് മിന്നുന്നു… തിളങ്ങുന്നു… ഉയരങ്ങൾ കീഴടക്കുന്നു! 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only