മുക്കം : തിരുവമ്പാടി MLA ലിന്റോ ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കാരശ്ശേരി പഞ്ചായത്തിലെ 27 അംഗൻവാടികൾക്ക് 108 ബേബി ബെഡുകൾ വിതരണം ചെയ്തു. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിതരണചടങ്ങ് ലിന്റോ ജോസഫ് MLA ഉദ് ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ശിവദാസൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജിത സുരേഷ്,കെ .പി ഷാജി , കെ കെ നൗഷാദ് ,ഇ .പി അജിത്ത് , എം . കെ സുകുമാരൻ, എന്നിവർ ആശംസകൾ അറിയിച്ചു. ICDS സൂപ്പർവൈസർ സുസ്മിത നന്ദി അറിയിച്ചു.
Post a Comment