മുക്കം:കേരള സർക്കാർ ആരോഗ്യ വകുപ്പ് നബാർഡ് ധനസഹായത്തോടെ 13.61 കോടി രൂപ ചെലവിൽ മുക്കം നഗരസഭയിലെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനായി നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ പി ടി ബാബു സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ചെയർമാൻ കെ പി ചാന്ദ്നി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പ്രജിത പ്രദീപ്, സത്യനാരായണൻ, വി കുഞ്ഞൻ കൗൺസിലർമാരായ അശ്വതി സനൂജ്, വേണുഗോപാലൻ, അബ്ദുൽ ഗഫൂർ, ഡോ സി കെ ഷാജി, കെ ടി ശ്രീധരൻ, ടി കെ സാമി, ടാർസൻ ജോസ് ഇ കെ കെ ബാവ ഡോ രൂപ തുടങ്ങിയവർ സംസാരിച്ചു.
Post a Comment