യുഡിഎഫ് അധികാരത്തിൽ വന്നാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുവാനുള്ള സമഗ്ര പദ്ധതികളും ആവിഷ്കരിക്കാൻ യുഡിഎഫ് തീരുമാനിച്ചു.
എൻസിപി ജില്ലാ സെക്രട്ടറി സണ്ണി കാരികൊമ്പിലിന് കോൺഗ്രസ് അംഗത്വം നൽകി കെപിസിസി മെമ്പർ ഹബീബ് തമ്പി സ്വീകരിച്ചു
കൺവെൻഷൻ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ കാസിം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർ പിസി ഹബീബ് തമ്പി, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടെന്നീസൺ ചാത്തംകണ്ടം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കൺവീനർ ജയ്സൺ മേനക്കുഴി, മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് ട്രഷറർ അബ്ദുൽ കഹാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, വി ഡി ജോസഫ്, കെ.എം ബഷീർ, മില്ലി മോഹൻ, ജോസ് പൈക, ഫ്രാൻസിസ് ചാലിൽ, ഷാഫി മുറമ്പാത്തി, ബിജു ഒത്തിക്കൽ, സണ്ണി കാരി കൊമ്പിൽ, ചിന്ന അശോകൻ ഉഷ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
Post a Comment