കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു വരുന്ന ഉപജില്ലാ കലാമേളയിൽ ആദ്യദിനം പിന്നിടുമ്പോൾ ഹയർ സെക്കൻ്ററി വിഭാഗത്തിൽ 112 പോയിൻ്റ് നേടി വേളങ്കോട് സെൻ്റ് ജോർജസ് ഹയർ സെക്കൻ്ററി സ്കൂൾ മുന്നേറുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 92 പോയിൻ്റുമായി ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻ്ററി സ്കൂളും, യു.പി വിഭാഗത്തിൽ 40 പോയിൻ്റുമായി പള്ളിപ്പുറം ജി.എം യു .പി സ്കൂളും,എൽ. പി വിഭാഗത്തിൽ 35 പോയിൻ്റ് വീതം പങ്കിട്ട് അണ്ടോണ എ എം യു .പി സ്കൂൾ, താമരശ്ശേരി അൽഫോൺസ നഴ്സറി സ്കൂൾ എന്നിവ ഒന്നാം
സ്ഥാനത്ത് തുടരുന്നു. നാളെ വിവിധ മത്സരങ്ങൾ നടക്കുന്നു. നാളെയാവും ഏത് സ്കൂളാണ് എൽ.പി യു.പി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉപജില്ല കലോത്സവത്തിൽ വിജയികൾ എന്ന് അറിയാൻ കഴിയുക.
Post a Comment