കണ്ണൂർ: പയ്യമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളും ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായ അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. കർണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യമ്പലത്തെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. ഞായറാഴ്ച രാവിലെ കടലിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ മൂന്നുപേർ തിരയിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ഇവരിൽ രണ്ടുപേരെ നാട്ടുകാരും മറ്റുള്ളവരും ചേർന്ന് ജീവനോടെ കരക്കെത്തിച്ചെങ്കിലും ഇവരുടെ നില അതീവഗുരുതരമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. തെരച്ചിലിനിടെ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
അപകടങ്ങൾ പതിവായ മേഖലയിലാണ് ഇവർ കുളിക്കാനിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.
Post a Comment