തേഞ്ഞിപ്പാലം: പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വിപണത്തിന് എത്തിച്ച രാസലഹരി പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയിലായി. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി പുൽക്കുഴിയിൽ വീട്ടിൽ മുഹമ്മദ് മിഥിലാജ് ( 28), കൂട്ടാളി മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി സച്ചിൻ സുരേഷ് (23) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ മിഥിലാജിൻ്റെ പേരിൽ സുൽത്താൻ ബത്തേരി, താമരശ്ശേരി സ്റ്റേഷനുകളിലും മാനന്തവാടി എക്സൈസിലും ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി R വിശ്വനാഥ് IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ASP കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പാലം ഇൻസ്പക്ടർ ജലീൽ , Si വിപിൻ വി. പിള്ള എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Post a Comment