തിരുവമ്പാടി പഞ്ചായത്തിൽ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ ഭരണം പിടിക്കാൻ യുഡിഎഫ്. വിമതനായി മത്സരിച്ച ജിതിൻ പല്ലാട്ട് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.
ധാരണ പ്രകാരം, ഭരണസമിതിയുടെ ആദ്യ രണ്ടര വർഷം ജിതിൻ പല്ലാട്ടും ബാക്കി കാലയളവിൽ കോണ്ഗ്രസ് പ്രതിനിധിയും അധ്യക്ഷനാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി.
19 അംഗ ഭരണസമിതിയിൽ ഒന്പത് വീതം സീറ്റുകളോടെ ഇടത് വലത് മുന്നണികൾ അംഗബലത്തിൽ തുല്യനിലയിലായതോടെയാണ് ഇവിടെ കോണ്ഗ്രസ് വിമതന്റെ നിലപാട് നിർണായകമായത്.
സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് തിരുവമ്പാടി പഞ്ചായത്തിലെ ഏഴാം വാർഡായ പുന്നക്കലിൽ കോണ്ഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ച ജിതിൻ 535 വോട്ടുകൾക്കാണ് ജയിച്ചത്.
Post a Comment