കൂടരഞ്ഞി : വാദ്യ മേളങ്ങളുടെ അകമ്പടിയോടെ എത്തിയ നിയുക്ത മെമ്പർമാർ സത്യവാചകം ചൊല്ലി അധികാരമേറ്റു. കുടരഞ്ഞി മത്തായി ചാക്കോ ഓപ്പൺ സ്റ്റേജിൽ വച്ച് നടന്ന ചടങ്ങിൽ മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് വരണാധികാരി ലീഗൽ മെട്രോളജി വകുപ്പ് വിനു ബാലക്ക്.
തുടർന്ന് പത്താം വാർഡ് വീട്ടിപ്പാറയിൽ നിന്നും വിജയിച്ച മുതിർന്ന അംഗം ലീലാമ്മ ദേവസ്യ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് ഒന്ന് ക്രമത്തിൽ 15 പേരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Post a Comment