Dec 24, 2025

ട്രെയിൻ യാത്രയ്ക്കിടയില്‍ പി കെ ശ്രീമതിയുടെ ബാഗ് നഷ്ടപ്പെട്ടു


ശ്രീമതിയുടെ ബാഗില്‍ ഉണ്ടായ സ്വർണാഭരണങ്ങളും നാൽപ്പതിനായിരം രൂപയും മൊബൈല്‍ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് ട്രെയിനില്‍ നിന്നും മോഷണം നടന്നത്. കൊല്‍ക്കത്തയില്‍ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനില്‍ പോകുകയായിരുന്നു

വളരെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു ഉണ്ടായതെന്നും ഉറങ്ങുമ്പോള്‍ തലയ്ക്കരുകിലാണ് ബാഗ് വെച്ചിരുന്നത്.ഉറങ്ങി എഴുന്നേറ്റ് നോക്കിയപ്പോള്‍ ബാഗ് നഷ്ടപ്പെട്ടിരുന്നു. ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല.

ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. പിന്നീട് ഒരു പൊലീസുകാരനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ നിസ്സംഗതയോടെയാണ് പൊലീസുകാരൻ പ്രതികരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഡിജിപി ഉള്‍പ്പെടെയുള്ളവർ ഇടപെട്ടു. ട്രെയിൻ ഇറങ്ങിയതിന് ശേഷം പരാതി നല്‍കിയതായി പി കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only