Dec 28, 2025

മലപുറം തങ്ങളുടെ വീട്ടിലേക്കുള്ള ആക്രമണം: മുസ്ലിം ലീഗ് പ്രവർത്തകരുടെ മുൻകൂർ ജാമ്യം ജില്ലാ കോടതി തള്ളി


താമരശ്ശേരി :
മലപുറം തങ്ങളുടെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ മുസ്ലിം ലീഗ് പ്രവർത്തകരുടെ മുൻകൂർ ജാമ്യ അപേക്ഷ ബഹുമാനപ്പെട്ട ജില്ലാ കോടതി തള്ളി. വീടിനകത്ത് കയറി ആക്രമണം നടത്താൻ ശ്രമിച്ചതിനൊപ്പം Explosive Act ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്.

ഇതേ കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നിന്ന് പിടികൂടപ്പെട്ട മറ്റൊരു പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് സമർപ്പിച്ച ജാമ്യ അപേക്ഷ ബഹുമാനപ്പെട്ട താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി തള്ളിയതായും റിപ്പോർട്ടുണ്ട്. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ പ്രതിയെ വിട്ടയക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചു.

ഇതിനിടെ, മലപുറം തങ്ങളുടെയും കുടുംബത്തിന്റെയും എതിരായി മുസ്ലിം ലീഗ് പ്രവർത്തകർ നൽകിയ കൗണ്ടർ കേസിൽ വാദം കേൾക്കൽ 03/01/2026 ലേക്ക് മാറ്റിവെച്ചു. കേസിൽ മലപുറം തങ്ങൾക്കും കുടുംബത്തിനും  വേണ്ടി താമരശ്ശേരി ബാറിലെ അഡ്വ. ഷമീം അബ്ദുറഹിമാൻ ടി .എം  ഹാജരായി. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ രാഷ്ട്രീയ–സാമൂഹിക ചർച്ചകളാണ് നിലനിൽക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only