യുഎൻ വുമൺ "സഫൽ പ്രോജക്ടിന്റെ" ഭാഗമായി കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ജീവിതശൈലി രോഗം നിർണയ ക്ലിനിക്കും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ശ്രീ. ജോർജുകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബോബി ഷിബു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ ദിവ്യ വിഷയാവതരണം നടത്തി. വാർഡ് മെമ്പമാരായ
ടി.പി ആയിഷാബി, രത്ന രാജേഷ്, സക്കീന സലീം, നിസാറ ബീഗം, ഇൻസ്പെക്ടർ കെ.ബി ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നേഴ്സ് എം.ഖദീജ, MLSP, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Post a Comment