കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പിന് പൂവാറാൻ തോട് ഗവൺമെൻറ് എൽ പി സ്കൂളിൽ തുടക്കാമായി " ഇനിയും ഒഴുകും* മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നതാണ് ഈ വർഷത്തെ ക്യാമ്പിൻ്റെ പ്രമേയം ' കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസഫ് പൈമ്പിള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർ റോയ് ആക്കേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ലതിക കെ കെ എസ് പതാക ഉയർത്തി. ചടങ്ങിൽ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എസ്ബിജു , പിടിഎ പ്രസിഡണ്ട് എസ്എ നാസർ , എസ്.എം.സി ചെയർമാൻ സി.ഫസൽ ബാബു,
ശരീഫ് അമ്പലക്കണ്ടി , കെ.പ്രനൂബ് , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലിം, പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേന്ദ്രൻ , എം പി ടി എ ചെയർപേഴ്സൺ രജിത, ഇർഷാദ് ഖാൻ , ഫഹദ് ചെറുവാടി, കെ. പ്രിയ പി.സി ജിംഷിദ പ , അബ്ദുൽ ഹാദി, റസ്ലല തുടങ്ങിയവർ പങ്കെടുത്തു.
Post a Comment