കോടഞ്ചേരി :ഇക്കൊല്ലം മെയ് മാസത്തിൽ തുടങ്ങി നവംബർ അവസാനം വരെ പെയ്ത മഴയെത്തുടർന്ന് ഇരുവഞ്ഞിപ്പുഴയിലെ ജലസമൃദ്ധി സമ്മാനിച്ചത് മുൻ വർഷത്തെക്കാൾ മെച്ചപ്പെട്ട വൈദ്യുതിക്കൊയ്ക്ക്. കെഎസ്ഇബിയുടെ ചെമ്പുകടവ് ഒന്നും രണ്ടും പദ്ധതികളിൽ മാത്രം ഇതുവരെ 10 ലക്ഷം യൂണിറ്റ് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിച്ചു. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 50 ലക്ഷം യൂണിറ്റും രണ്ടാംഘട്ടത്തിൽ 76.7 ലക്ഷത്തോളം യൂണിറ്റും വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ ചെറുകിട ജലവൈദ്യുതപദ്ധതിയിൽ ഈവർഷം ഇതുവരെ രണ്ടരക്കോടി യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. സമീപമുള്ള പതങ്കയം സ്വകാര്യ വൈദ്യുതപദ്ധതിയിൽ ഇക്കുറി 23 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
കഴിഞ്ഞ വർഷത്തെക്കാൾ രണ്ടുമില്യൺ യൂണിറ്റ് അധികമാണിത്. സി യാലിന്റെ ഉടമസ്ഥതയിലുള്ള അരിപ്പാറ വൈദ്യുതപദ്ധതി യിലാകട്ടെ ഇക്കൊല്ലം ഇതുവരെ 12 മില്യൺ യൂണിറ്റ് ഉത്പാദിപ്പിച്ചിട്ടുണ്ട്. നാലുപദ്ധതിയിലുംകൂടി ഏകദേശം 20 കോ ടിയിലേറെ രൂപയുടെ വൈദ്യുതി ഇതിനകം ഉത്പാദിപ്പിച്ചുകഴിഞ്ഞു. മഴ മാറി നീരൊ ഴുക്കുകുറഞ്ഞതോടെ എല്ലാ പദ്ധതിയിലും ജനറേറ്ററുകളുടെ എണ്ണവും കുറച്ചു. ഇരു വഞ്ഞിപ്പുഴയുടെ കൈവഴിയായ ചാലിപ്പുഴയിൽ പ്രവർ ത്തിക്കുന്ന ചെമ്പുകടവ് പദ്ധതികളിൽ ഇക്കൊല്ലം മേയ് 15-ന് വൈദ്യുതി ഉത്പാദനം തുടങ്ങി. നീരൊഴുക്ക് ശക്തമായതുമുതൽ പദ്ധതിയുടെ രണ്ടുഘട്ടത്തിലും കൂടി അഞ്ച് ജനറേറ്റർ പ്രവർത്തിച്ചിരുന്നു. ചെമ്പുകടവ് ഒന്നാംഘട്ടത്തിൽ മൂന്ന് ജനറേറ്ററിൻ്റെ ആകെയുള്ള സ്ഥാപിതശേഷി മണിക്കൂറിൽ 2700 യൂണിറ്റാണ്. രണ്ടാം ഘട്ടപദ്ധതിയിൽ 3750 യൂണിറ്റ് വൈദ്യുതിയും. 32 കോടി രൂപ ചെലവിൽ 2003-ലാണ് പദ്ധതികൾ പ്രവർത്തനമാരം ഭിച്ചത്. 2020-ലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദനം ഇവിടെ നടന്നത്. ഏതാണ്ട് ഒന്നരക്കോടിയോളം യൂണിറ്റ് വൈദ്യുതി ആവർഷം ഉത്പാദിപ്പിച്ചു. വേണ്ട നീരൊഴിക്കിന്റെ 40 ശതമാനത്തിൽ താഴെ യായാൽ ഉത്പാദനം നിർത്തി വെക്കേണ്ടിവരും. സ്വകാര്യകമ്പനികളുടെ ഉടമസ്ഥതയിലു ള്ള ഇരുവഞ്ഞിപ്പുഴയിലെ മറ്റ് മൂന്ന് ഉത്പാദനകേന്ദ്രത്തിലും കൂടി 20.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം.
പതങ്കയം, ആനക്കാംപൊയിൽ പദ്ധതികളിൽ മൂന്ന് ജന റേറ്റർവീതവും സിയാൽ പദ്ധതിയിൽ രണ്ടു ജനറേറ്ററുമാണ് പ്രവർത്തിക്കുന്നത്. കാലവർഷത്തിൻ്റെ മുന്നൊരുക്കമായി പദ്ധതികളുടെ ഫോർബെ ടാങ്കിലും കനാലിലും അടിഞ്ഞു കൂടിയ ചെളി നീക്കംചെയ്യും ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി യഥാസമയം നിർവഹിച്ചും വൈദ്യുതി ഉത്പാദനത്തിനായി ജീവനക്കാർ സജ്ജരായിരുന്നു. ഇരുവഞ്ഞിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ നവംബർ അവസാനംവരെ മഴ ശക്തമായി പെയ്തത് അധിക വൈദ്യു തിയുത്പാദനത്തിന് അനുകൂല സാഹചര്യമൊരുക്കി. പദ്ധതികളിൽനിന്നുള്ള വൈദ്യുതി തമ്പലമണ്ണ സബ്സ്റ്റേഷനി ലെത്തിച്ചാണ് വിതരണംചെയ്യുന്നത്.
Post a Comment