Dec 31, 2025

സംസ്ഥാന ജൂനിയർ, യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ കോടഞ്ചേരിയിൽ


കോടഞ്ചേരി :14 ജില്ലകളിൽ നിന്നും ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ 1120 കായിക താരങ്ങളും, 40 ഒഫീഷ്യൽസും, പങ്കെടുക്കുന്ന സംസ്ഥാന ജൂനിയർ, യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ (1-1-2026 ന് ) കോടഞ്ചേരിയിൽ ആരംഭിക്കും.

3 ദിവസം നീണ്ടുനിൽക്കുന്നചാമ്പ്യൻഷിപ്പ് ജനുവരി 1-ാം തിയതി രാവിലെ 10 മണിക്ക്  അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ ഉത്ഘാടനം ചെയ്യും.

മഹാരാഷ്ട്രയിൽ നടക്കുന്ന  ജൂനിയർ, യൂത്ത് നാഷണൽചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരള ടീം അംഗങ്ങളെ ഈ ചമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും. 

 നിലവിൽ ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ എർണാകുളവും, പെൺകുട്ടികളുട വിഭാഗത്തിൽ കാസർഗോഡും, യൂത്ത് ആൺകുട്ടികളുടെ  വിഭാഗത്തിൽ മലപ്പുറവും, പെൺകുട്ടികളുടെവിഭാഗത്തിൽ ആലപ്പുഴയും ചാമ്പ്യൻമാരാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only