കോടഞ്ചേരി:പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികൾ അപകടത്തിൽ പെടുന്ന ഒഴിവാക്കാനായി പുതുതായി വിദഗ്ധ പരിശീലനം നടത്തി നേടിയ ലൈഫ് ഗാർഡുകളെ നിയമിക്കാനും പുഴയിൽ ഇറങ്ങുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കി മനുഷ്യജീവൻ സംരക്ഷിക്കുവാനുള്ള നടപടികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംസ്ഥാന ടൂറിസം വകുപ്പും പോലീസും മറ്റു വകുപ്പുകളും ആയി കൂട്ടായി തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ പതങ്കയം വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ചശേഷം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ, ശിവദാസൻ താഴെ പാലാട്ട്, വിൻസന്റ് വടക്കേമുറിയിൽ, വിൽസൺ തറപ്പേൽ, ജിജി എലുവാലുങ്കൽ, മിനി സണ്ണി, റീന കക്കുഴി, പ്രദേശവാസികളായ ജെയിംസ് കിഴക്കുംകര, ബെന്നി മറ്റപ്പള്ളി, മാത്തുക്കുട്ടി പന്തംമാക്കൽ, ബാബു കോഴാമല പ്രസിഡണ്ടിനോട് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ: പതങ്കയം വിനോദസഞ്ചാര കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു.
Post a Comment