Dec 15, 2025

മുന്നണി വിപുലീകരിക്കും; ആരൊക്കെ വരുമെന്ന് പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല'- വി.ഡി സതീശന്‍


തിരുവനന്തപുരം: യുഡിഎഫ് കൂടുതല്‍ ശക്തമാകുമെന്നും മുന്നണി വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  
യുഡിഎഫ് എന്നാല്‍ വെറും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു മുന്നണി മാത്രമല്ലെന്നും മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന, വളരെ വിപുലമായ ഒരു വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ആയി മാറുകയാണെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

ഉടന്‍ മുന്നണി വിപുലീകരിക്കും എന്നാല്‍ ആരൊക്കെയാണ് വരുന്നത് എന്ന് ഇപ്പോഴേ പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോള്‍ യുഡിഎഫിന്റെ അടിത്തറ ഒന്നുകൂടി വിപുലീകരിക്കുമെന്നും, നിലവിലുള്ളതിനേക്കാള്‍ ശക്തമായ യുഡിഎഫ് ആയിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് . മുന്നണിയുടെ അടിത്തറ പലതരത്തില്‍ പല രീതിയിലായിരിക്കും വിപുലീകരിക്കപ്പെടുന്നത്. ഇതില്‍ ചിലപ്പോള്‍ എല്‍ഡിഎഫിലെ ഘടകക്ഷികള്‍ ഉണ്ടാകാം, എന്‍ഡിഎയിലെ ഘടകക്ഷികള്‍ ഉണ്ടാകാം, അല്ലെങ്കില്‍ ഇതിലൊന്നും പെടാത്ത പൊതുസമൂഹത്തില്‍ പെട്ട പലരും ഉണ്ടാകാം.എന്നാല്‍, ഈ വിപുലീകരണത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ അതിന്റെ സസ്‌പെന്‍സ് നഷ്ടപ്പെടുമെന്നും അതിനാല്‍ കാത്തിരുന്ന് കാണാമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only