Jan 15, 2026

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിത്തിരുന്നാൾ ജനുവരി 17 ശനിയാഴ്ച കൊടിയേറും


കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ തിരുന്നാൾ ജനുവരി 17ന് താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും.
 അന്നേദിവസം വൈകുന്നേരം അഞ്ചുമണിക്ക് ഇടവകയിൽ വയോജന സംഗമം സംഘടിപ്പിക്കും.

 ബഹുമാനപ്പെട്ട ഫാ. ബർണാഡിൻ അനുസ്മരണം മരിച്ചവരുടെ ഓർമ്മ ദിവസമായ ജനുവരി 18ന് രാവിലെ 6 30ന് റവ. ഫാ. ജേക്കബ് അരീത്തറയുടെ കാർമികത്വത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള  ദിവ്യബലി നടക്കും.
 അന്നേദിവസം വൈകുന്നേരം അഞ്ചുമണിക്ക് താഴെക്കൂടരഞ്ഞി കപ്പേളയിൽ ദിവ്യബലിയും ടൗൺ കപ്പേളയിലേക്ക് ജപമാല റാലിയും അതിനുശേഷം ഇടവക ദിനാചരണത്തിന്റെ ഭാഗമായി കലാസന്ധ്യയും നടക്കും.
 ഇടവക തിരുനാളിന്റെ മുഖ്യ ദിനമായ ജനുവരി 19 തിങ്കളാഴ്ച വൈകുന്നേരം 4 30ന് റവ. ഫാ. ജെയ്‌സ് പൂതക്കുഴിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടക്കും.
 ദിവ്യബലിക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയ ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ഉണ്ടായിരിക്കും.
 തുടർന്ന് വാദ്യമേളങ്ങളും നടക്കുന്നതാണ്.
 ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10 ന് രൂപതയുടെ നവ വൈദികരുടെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷകരമായ തിരുനാൾ കുർബാനയും സമാപന ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only