മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ വാർഷികാഘോഷം വർണ്ണാഭമായി സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സീന റോസ് സ്വാഗതം ആശംസിച്ചു.
സ്കൂൾ മാനേജർ റവ. ഫാ. ജിതിൻ നരിവേലിൽ അധ്യക്ഷത വഹിച്ചു. താമരശ്ശേരി കോപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ റവ. ഫാ. ജോസഫ് പാലക്കാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ ശ്രീ. സജി തോമസ് (വാർഡ് മെമ്പർ), ശ്രീ. അജിത് കുമാർ ( H M, G.U.P.S ചുണ്ടത്തുംപൊയിൽ), ശ്രീ. ബേബി കെ. ജെ. (പ്രിൻസിപ്പാൾ, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മരഞ്ചാട്ടി), ശ്രീ. മനോജ് തോമസ് (പി.ടി.എ. പ്രസിഡന്റ്), ശ്രീമതി സിൽവി തോമസ് (എം.പി.ടി.എ. പ്രസിഡന്റ്), നെവിൻ ഷിജു (സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന് ശ്രീമതി ഷിബിൻ ജോസ് (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു.
തുടർന്ന് യോഗത്തിൽ വിവിധ ക്ലാസുകളിലെ അക്കാദമിക് മികവിന് പുരസ്കാരം നേടിയ വിദ്യാർത്ഥികൾക്കും ജില്ലാ തല കലോത്സവങ്ങളിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും പ്രത്യേക പുരസ്കാരങ്ങൾ വിതരണം ചെയ്തു.
വിദ്യാർത്ഥികളുടെ പ്രാർത്ഥനാനൃത്തത്തോടെ ആരംഭിച്ച പരിപാടിയിൽ ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മൈം, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് സ്കൂൾ വാർഷികാഘോഷത്തെ അവിസ്മരണീയമാക്കി.
Post a Comment