താമരശ്ശേരി: ഓൺലൈൻ ട്രേഡിൻ്റെ പേരിൽ വ്യാജ വെബ് സൈറ്റുകളും, ആപ്പുകളും വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്നും
കോടികൾ തട്ടിയ കേസിലെ പ്രതികളെ പിടികൂടാൻ ഉത്തര പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സൈബർ പോലീസ് സംഘം താമരശ്ശേരിയിലും, ജില്ലയുടെ മറ്റു ഭാഗങ്ങളിലും തിരച്ചിൽ തുടരുന്നു.
കഴിഞ്ഞ ദിവസം താമരശ്ശേരി വെളിമണ്ണ സ്വദേശിയെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു, ഇന്ന് യുപി പോലീസ് എത്തിയത് 54 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ പിടികൂടാനായിട്ടാണ്.തട്ടിപ്പു സംഘങ്ങൾക്ക് എക്കൗണ്ട് നമ്പറും,ATM കാർഡ്, ചെക്ക് ബുക്ക് എന്നിവ കൈമാറി നിരവധി വിദ്യാർത്ഥികളും, യുവാക്കളുമാണ് കെണിയിൽപ്പെട്ടത്. തട്ടിപ്പു സംഘങ്ങൾ ഇരകളിൽ നിന്നും തട്ടിയെടുക്കുന്ന പണം ആദ്യം എത്തുക ഇവർക്ക് കൈമാറിയ എക്കൗണ്ടുകളിലാണ്. എക്കൗണ്ട് ഉടമക്കും, ഇടനിലക്കാർക്കും തുച്ചമായ കമ്മീഷൻ നൽകി എക്കൗണ്ടിൽ വരുന്ന ലക്ഷങ്ങളും, കോടികളും തട്ടിപ്പുകാർ പിൻവലിക്കുന്നു.
എന്നാൽ കേസ് അന്വേഷിക്കുന്ന പോലീസിൻ്റെ പിടിയിൽ ആവുന്നതാവട്ടെ തുച്ചമായ തുക മാത്രം ലഭിച്ച എക്കൗണ്ട് ഉടമകളുമാണ്, കുറ്റകൃത്യത്തിൻ്റെ ആഴവും, അനന്തരഫലവും തിരിച്ചറിയാതെയാണ് പലരും കെണിയിൽപ്പെടുന്നത്.
20 ലക്ഷം സ്വന്തം എക്കൗണ്ടിലൂടെ കൈമാറിയ ഒരു വിദ്യാർത്ഥിക്ക് ലഭിച്ചത് കേവലം 4000 രൂപ മാത്രമായിരുന്നു. കേസായപ്പോൾ ഒന്നാം പ്രതിയായത് പണം സ്വീകരിച്ച എക്കൗണ്ടിൻ്റെ ഉടമയായ വിദ്യാത്ഥിയാണ്, ഇടനിലക്കാരും, തട്ടിപ്പുകാരും ആർക്കും പിടികൊടുക്കാതെ സുരക്ഷിതരുമാവുന്നു.
നിരവധി വാർത്തകൾ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരന്തരം പുറത്തു വരുന്നുണ്ടെങ്കിലും തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണത്തിൽ കുറവൊന്നിയില്ല.
വീട്ടുകാർ പോലും അറിയാതെ എക്കൗണ്ട് വിവരങ്ങൾ, ATM കാർഡ് ചെക്ക് ബുക്ക് തുടങ്ങിയവ തട്ടിപ്പുകാർക്ക് കൈമാറിയ വിദ്യാർത്ഥികളും, യുവാക്കളും പോലീസിൻ്റെ പിടിയിൽ ആവുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പോലീസ് പ്രതികളെ പിടികൂടിയാൽ നേരെ അതാത് സംസ്ഥാനങ്ങളിലേക്കാണ് കൊണ്ട് പോകുന്നത്.
അതിനാൽ തട്ടിപ്പിൽപ്പെടാതെയും, തട്ടിപ്പു സംഘങ്ങൾക്ക് സഹായം നൽകാതെയും സുരക്ഷിതരായിരിക്കുക.
Post a Comment