കുന്ദമംഗലം : പൈങ്ങോട്ടുപുറം മുണ്ടിക്കൽതാഴം കാസ ഹോട്ടലിനു സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം
കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം പാടിയംപറമ്പ് നക്ഷത്ര, ടി.എം. സതീഷ് കുമാർ (52), കൂടെ ഉണ്ടായിരുന്ന ഉത്തരപ്രദേശ് സ്വദേശി ശിവശങ്കർ (50) എന്നിവരാണ് മരണപ്പെട്ടത്.
ജോലി കഴിഞ്ഞ് ശിവ ശങ്കർ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും.
അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സതീഷ് കുമാറിൻ്റെ പിതാവ് S/O ചന്തുക്കുട്ടി,
ഭാര്യ - ഷിഗില.
മക്കൾ - അഭയ്, ആഗ്നേയ്.
Post a Comment