Jan 6, 2026

സി എം സി സന്യാസിനി സിസ്റ്റർ ജോസിറ്റ പെണ്ണാപറമ്പിൽ നിര്യാതയായി.


കൂടരഞ്ഞി: സി എം സി സന്യാസിനി സമൂഹത്തിലെ കൂടരഞ്ഞി സെന്റ് ജോസഫ്സ് മഠാംഗമായ സിസ്റ്റർ ജോസിറ്റ പെണ്ണാപറമ്പിൽ (78) നിര്യാതയായി.



നെല്ലിക്കാംപൊയിൽ, കീഴ്പ്പള്ളി, എടൂർ, തിരുവമ്പാടി, കൂടരഞ്ഞി, തേഞ്ഞിപ്പാലം, താമരശ്ശേരി ചാവറഭവൻ, എന്നീ ഭവനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപികയായി ദീർഘനാൾ സേവനം ചെയ്തിരുന്നു.

കൂടരഞ്ഞി പെണ്ണാപറമ്പിൽ പരേതരായ വർഗീസ്, അന്നമ്മ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ: കുട്ടിയമ്മ, വർക്കി, മത്തായി, തോമസ്, ആന്റണി, ജോസ്, സിസ്റ്റർ ചെറുപുഷ്പം സി എം സി .

രാവിലെ 9 മണി മുതൽ കൂടരഞ്ഞി സിഎംസി കോൺവെന്റിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

സംസ്കാരം ഇന്ന് (06-01-2026-ചൊവ്വ) വൈകിട്ട് 04:30 ന് താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റമീജീയോസ് ഇഞ്ചനാനിയിലിന്റെ കാർമ്മികത്വത്തിൽ മഠം ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only