Jan 6, 2026

ദമാമിൽ മുക്കം കൂട്ടായ്മ സംഘടിപ്പിച്ചു


സൗദി അറേബ്യയിലെ ദമാമിൽ മുക്കം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബദർ അൽറബിയ ഓഡിറ്റോറിയത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ഓർമ്മകളും സൗഹൃദവും പങ്കുവെച്ച സംഗമം ദമാമിലെയും പരിസര പ്രദേശങ്ങളിലെയും മുക്കത്തുകാരുടെ സൗഹൃദവേദിയായി മാറി.

നജീബ് കൽപ്പൂര് അധ്യക്ഷത വഹിച്ച സംഗമം താജുദ്ദീൻ മസൂദ് ഉദ്ഘാടനം ചെയ്തു.

പ്രവാസി സമൂഹം നേരിടുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കൂട്ടായ്മയുടെ ഉദ്ദേശ്യങ്ങളും പ്രവർത്തന ലക്ഷ്യങ്ങളും അനസ് മുക്കം വിശദീകരിച്ചു. “വീണ്ടും കാണാം, വീണ്ടും കൂടാം” എന്ന പ്രമേയത്തിൽ നവാസ് കുന്നത്ത് വിഷയാവതരണം നടത്തി. ദമാമിലെ വിവിധ ഏരിയകളിൽ നിന്നായി നിരവധി പ്രവാസികൾ സംഗമത്തിൽ പങ്കെടുത്തു.

ഹാഷിം പാലൂര്‍,ഷുക്കൂർ ആലപ്പടിയൻ, സജീർ മാപ്പിളവീട്ടിൽ,റഫീഖ് പാറത്തൊടിക എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

വിവിധ ഏരിയകളിൽ നിന്നുള്ള അഫ്സൽ അഹമ്മദ് കുമാരനല്ലൂർ , റിൻഷാദ് ഗോശാലക്കൽനെല്ലിക്കാപറമ്പ് ,ശിഹാബ് ചേപ്പാലി വല്ലതായ്പ്പാറ ,ഫൈസൽ മുരിങ്ങംപുറായി,ഷുക്കൂർ ആനയാംകുന്ന്,ഇജാസ് വലിയപറമ്പ്, ആശിഖ് കാരശ്ശേരി,സവാദ് ഉള്ളാടൻ കാരമൂല,ജിനോ കൽപ്പൂര് , സാലിഹ് കക്കാട്,റസൽ ചോണാട്,എന്നിവരെ ഏരിയ കോർഡിനേറ്റർമാരായി യോഗം നിശ്ചയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only