കോടഞ്ചേരി: കോടഞ്ചേരിയിലെ പെയിൻ ആന്റ് പാലിയേറ്റീവ് സന്നദ്ധസംഘടനകൾക്ക് യു കെ യിലെ കോടഞ്ചേരിക്കാരുടെ സംഘടനയായ 'യു കെ പ്രവാസിസംഗമം' സംഭാവനയായി നൽകുന്ന ഉപകരണങ്ങൾ Kerala state palliative care day ആയ January 15 നോടനുബന്ധിച്ച് 'കോടഞ്ചേരി പ്രവാസി സംഗമത്തിന്റെ പ്രസിഡൻറ്റായ ജോയ് അബ്രഹാം ഞള്ളിമാക്കൽ കൈമാറി.
കോടഞ്ചേരിയിലെ പാലിയേറ്റീവ് സ്ഥാപനങ്ങളായ കോടഞ്ചേരി പെയിൻ ആന്റ് പാലിയേറ്റിവ് കെയർ സൊസൈറ്റി, ഓസാനാം പാലിയേറ്റീവ് പ്രോജെകട് എനിവർക്ക് ആവശ്യമായ ഉപകരണങ്ങളാണ് നൽകിയത്.
കോടഞ്ചേരി പെയിൻ ആൻ്റ് പാലിയേറ്റീവ് സോസൈറ്റിക്കുവേണ്ടി മാത്യു ചെല്ലൻകോട്ട്, പി എം മത്തായി പുതുപ്പള്ളിൽ, ബേബി ജോൺ, മിസ് മേരികുട്ടി ജോർജ്, മിസ് പ്രിയ എം, മിസ് ഷെല്ലി പി എസ്, മിസ് സോബി എം ആർ എന്നിവരും, ഓസാനാം പാലിയേറ്റീവ് പ്രോജക്ടിനുവേണ്ടി സജി വേലിക്കകത്ത്, മാത്യു ചെല്ലൻകോട്ട്, മാർട്ടിൻ തെങ്ങുംതോട്ടം, വി കെ സെബാസ്റ്റ്യൻ വാമറ്റം എന്നിവരും ഉപകരണങ്ങൾ ഏറ്റുവാങ്ങി.
കോടഞ്ചേരിയിൽ നിന്നും യു കെ യിൽ സ്ഥിരതാമസമാക്കിയവരുടെ സംഘടന കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ വർഷവും തുടർന്നു വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇത്തവണ അർഹരായ ആളുകളുടെ ആവശ്യങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കുവാൻ ആവശ്യമായ ഉപകരണങ്ങൾ പെയിൻ ആൻ്റ് പാലിയേറ്റീവ് സംഘടനകൾക്ക് കൈമാറിയത്.
Post a Comment