ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് പീടികത്തോട് ഉന്നതിയിൽ ബോധവൽക്കരണ ക്യാമ്പ് നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോടു യൂണിറ്റ് പീടികത്തോട് ഉന്നതി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പ് വാർഡ് മെമ്പർ ബാബു പട്ടരാട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജിമ്മി ചെറുപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ലിസി റെജി വാർഡ് മെമ്പറെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് തമ്പി .ടി.കെ. സ്വാഗതവും സി.ഡി.ഓ. ജെസ്സി രാജു നന്ദിയും അർപ്പിച്ചു.
ഉന്നതി കുടുംബാംഗങ്ങൾക്ക് പുതുവർഷത്തിന്റെ ഭാഗമായി എല്ലാവരോടും ഒപ്പം സ്നേഹവിരുന്ന് നൽകി.
Post a Comment