തിരുവനന്തപുരം: സംസ്ഥാനത്തെ 2026 ജനുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (ജനുവരി 31) അവസാനിക്കും. ഫെബ്രുവരി മാസത്തെ വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മണ്ണെണ്ണ വിഹിതവും സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
അവധി ദിവസങ്ങൾ
സ്റ്റോക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 1 (ഞായർ), ഫെബ്രുവരി 2 (തിങ്കൾ) എന്നീ ദിവസങ്ങളിൽ സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കും. ഫെബ്രുവരി മാസത്തെ വിതരണം ഫെബ്രുവരി 3 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും.
മണ്ണെണ്ണ വിതരണം(ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടർ)_
ഈ ക്വാർട്ടറിലേക്കുള്ള മണ്ണെണ്ണ വിഹിതം താഴെ പറയുന്ന ക്രമത്തിലാണ് അനുവദിച്ചിരിക്കുന്നത്:
വൈദ്യുതിയുള്ള വീടുകൾ (E): AAY (മഞ്ഞ) കാർഡ്: 1 ലിറ്റർ.
PHH (പിങ്ക്), NPS (നീല), NPNS (വെള്ള) കാർഡുകൾ: 0.5 ലിറ്റർ.
വൈദ്യുതിയല്ലാത്ത വീടുകൾ (NE): ആകെ 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും.
ശ്രദ്ധിക്കുക
ഓരോ കാർഡുടമയ്ക്കും ലഭിക്കുന്ന കൃത്യമായ റേഷൻ അളവ് പരിശോധിക്കാൻ https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. ഫെബ്രുവരി മാസത്തെ വിശദമായ വിഹിതം വ്യക്തമാക്കുന്ന ചാർട്ട് എല്ലാ റേഷൻ കടകളിലും പ്രദർശിപ്പിക്കും.
Post a Comment