Jan 27, 2026

വിജയ്ക്ക് കനത്ത തിരിച്ചടി; 'ജനനായ കൻ' റിലീസ് വൈകും


ചെന്നൈ: വിജയ് ചിത്രം ജനനായകന് വീ ണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സ ർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെ ഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെ ഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.

സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയി ച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വി ശദീകരിക്കാനുള്ള മതിയായ അവസരം ന ൽകേണ്ടതായിരുന്നു എന്ന് കോടതി അഭി പ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്ന തിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചി ന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്‌തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെണ്ട് ന്റേതാണ് നടപടി.

ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിൻ്റെ പരിശോധനാ സ മിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിൻ്റെ പരാതിയെ ത്തുടർന്ന് സിബിഎഫ്‌സി ചെയർമാൻ ചി ത്രം പുനഃപരിശോധനയ്ക്കായി റിവൈസിം ഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർ മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.

ചെയർമാൻ്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസ ർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെ യ്യുകയായിരുന്നു.

നിർമാതാക്കൾ സുപ്രീംകോടതിയെ സമീപി ച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോ ടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോട തിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇ പ്പോഴത്തെ ഈ നടപടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only