Jan 11, 2026

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ സുവർണ്ണ ജൂബിലി പൂർവ്വ വിദ്യാർത്ഥി -അധ്യാപക സംഗമം നടത്തി


കോടഞ്ചേരി:​കണ്ണോത്ത് സെന്റ് ആന്റണീസ് വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് ആന്റണീസ് ഹൈസ്‌കൂൾ അലുമിനി അസോസിയേഷൻ സംഘടിപ്പിച്ച  റീയൂണിയൻ സമുചിതമായി ആഘോഷിച്ചു. അഞ്ചു പതിറ്റാണ്ടിന്റെ മധുരസ്മരണകൾ അയവിറക്കാൻ വിവിധ ബാച്ചുകളിലെ നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സ്‌കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്
 അംബിക മംഗലത്ത് സംഗമം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ  റോഷിൻ മാത്യു സ്വാഗതം ആശംസിച്ചു. അലൂമിനി അസോസിയേഷൻ ലോഗോ പ്രകാശനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു.
​വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച പൂർവ്വ അധ്യാപകരെ ചടങ്ങിൽ  ആദരിച്ചു. 

ഗുരുശ്രേഷ്ഠരുടെ സാന്നിധ്യം സംഗമത്തിന് വൈകാരികമായ മിഴിവേകി. തുടർന്ന് പൂർവ്വ അധ്യാപകൻ  സി.എം തോമസ് കൃതജ്ഞതാപൂർവ്വം മറുപടി പ്രസംഗം നടത്തി.  ഫാ. അബിൻ സി എസ് ടി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ  രാജേഷ് ജോസ്,  ഗ്രാമപഞ്ചായത്ത് മെമ്പർ  റീന ബിജു, സെന്റ് ആന്റണീസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ജിജി തോമസ്, പിടിഎ പ്രസിഡന്റ്  അഭിലാഷ് ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നൊരുക്കിയ കലാസദ്യ ചടങ്ങിന് മാറ്റ് കൂട്ടി. പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, കോഴിക്കോട് ഹെവൻ സ്റ്റാർ ബാൻഡ് അവതരിപ്പിച്ച വർണ്ണാഭമായ മ്യൂസിക്കൽ ഷോയും ആഘോഷങ്ങൾക്ക് ആവേശം പകർന്നു. പഴയകാല സൗഹൃദങ്ങൾ പുതുക്കാനും ഓർമ്മകൾ പങ്കുവെക്കാനും ലഭിച്ച ഈ അവസരം എല്ലാവർക്കും ഹൃദ്യമായ അനുഭവമായി മാറി. അലുമിനി അസോസിയേഷൻ പ്രസിഡന്റ് വില്യംസ് അമ്പാട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only