Jan 19, 2026

ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടക്കമായി.


കൂടരഞ്ഞി: 
ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കാടംപൊയിൽ സെൻമേരിസ് സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ
ആയിഷാബി ഷിയാസ്  അധ്യക്ഷയായി. ഡോക്ടർ പി. കെ ദിവ്യ മുഖ്യപ്രഭാഷണം നടത്തി.
 കൂടരഞ്ഞി പഞ്ചായത്തിലെ 1 വയസ്സു മുതൽ 15 വയസ്സുവരെയുള്ള 3632 കുട്ടികൾക്കാണ് ജപ്പാൻ മസ്തിഷ്ക ജ്വര ത്തിനെതിരായ ഒറ്റത്തവണയുള്ള കുത്തിവെപ്പ് നൽകുന്നത്. കക്കാടംപൊയിൽ സെൻമേരിസ് സ്കൂളിൽ നടന്ന കുത്തിവെപ്പിൽ 69 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. വരും ദിവസങ്ങളിൽ സ്കൂളുകൾ അംഗനവാടികൾ, ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ കുത്തിവെപ്പ് നൽകും.
 കക്കാടംപൊയിൽ സെൻമേരിസ് സ്കൂളിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി ശ്രീജിത്ത്, സ്കൂൾ പ്രധാന അധ്യാപകൻ എം ജെ ജോസഫ്, പബ്ലിക് ഹെൽത്ത് നേഴ്സ് എം. കദീജ, സ്റ്റാഫ്  സെക്രട്ടറി സിമി ജോർജ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ബേബി കെ, എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only