കൂടരഞ്ഞി: കൂടരഞ്ഞി കേന്ദ്രമാക്കി കൂമ്പാറ മൃഗാശുപത്രിയുടെ ഒരു സബ് സെന്റർ അടിയന്തിരമായി പ്രവർത്തിക്കണമെന്ന് കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം ജൂബിലി ഹാളിൽ വച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ ജിനേഷ് തെക്കനാട്ട് അധ്യക്ഷനായി.
കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ റെജി എം ജോർജ് മുഖ്യപ്രഭാഷണം നടത്തി.
നൂറുകണക്കിന് ക്ഷീരകർഷകർ ഉൾപ്പെടുന്ന കൂടരഞ്ഞി സംഘത്തിൽ കാലികൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന അസുഖത്തിൽ മൃഗാശുപത്രിയുടെ ഭാഗത്തുനിന്ന് ഇടപെടൽ നടത്തുവാൻ വൈകുന്നു എന്നും ഡോക്ടറുടെ സേവനം തക്കസമയത്ത് ലഭിക്കുന്നില്ല എന്നും കർഷകർ പരാതിപ്പെട്ടു.
അനുദിനം വർദ്ധിച്ചുവരുന്ന കാലിത്തീറ്റയുടെ വിലവർധനവും അതിനൊപ്പം പാലിന് വില വർധിക്കാതിരിക്കുന്നതും കൃത്യസമയത്ത് കാലികൾക്ക് ചികിത്സ ലഭിക്കാത്തതും കർഷകരുടെ കൊഴിഞ്ഞുപോക്ക് കൂടനിടായാവുന്നു എന്നും യോഗം വിലയിരുത്തി.
സംഘം വൈസ് പ്രസിഡന്റ് റീന ബേബി സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി ബിൻസി അഗസ്റ്റിൻ, ഡയറക്ടർമാരായ പ്രിൻസ് വർഗീസ്, സഫിയ ഖലീൽ, ലിഷ ഷാജു, സജിനി വാസു തുടങ്ങിയവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്ഷീരകർഷകർക്കുള്ള ആദരവ് ചടങ്ങിൽ സംഘടിപ്പിച്ചു.
Post a Comment