കോടഞ്ചേരി :3 ദിവസം നീണ്ടു നിന്ന സംസ്ഥാന ജൂനിയർ, യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ, ജൂനിയർ ആൺകുട്ടികളുടെ വിഭാഗം, യൂത്ത് പുരുഷ, വനിതാ വിഭാഗത്തിലും വിജയിച്ച് മലപ്പുറം ഓവറോൾ ചാമ്പ്യൻമാരായി .
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം രണ്ടാം സ്ഥാനവും, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ മൂന്നാം സ്ഥാനവും നേടി.ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ഒന്നാം സ്ഥാനവും, മലപ്പുറം രണ്ടാം സ്ഥാനവും, കൊല്ലം, കണ്ണൂർ ജില്ലകൾ മൂന്നാം സ്ഥാനവും നേടി.
യൂത്ത് പുരുഷ വിഭാഗത്തിൽ പത്തനംതിട്ട രണ്ടാം സ്ഥാനവും, പാലക്കാട്, കോഴിക്കോട് ജില്ലകൾ മൂന്നാം സ്ഥാനവും നേടി.യൂത്ത് വനിതാ വിഭാഗത്തിൽ കോഴിക്കോട് രണ്ടാം സ്ഥാനവും, കൊല്ലം, തിരുവനന്തപുരം ജില്ലകൾ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സോഫ്റ്റ് ബേസ്ബോൾ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ് ട്രോഫി കൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി വിപിൻ സോജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ഹംസ, ടി. യു ആദർശ്, കെ എം ജവാദ്, കെ.ഷിബിൻ, വിപിൽ വി.ഗോപാൽ, കെ അക്ഷയ് എന്നിവർ പ്രസംഗിച്ചു.
Post a Comment