Jan 4, 2026

സമുദായ ശക്തീകരണ വർഷാചരണത്തിന്u താമരശ്ശേരി രൂപതയിൽ തുടക്കം


താമരശ്ശേരി:
കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപതയിലെവിവിധ സംഘടനകളുടെ സഹകരണത്തോടെ  താമരശ്ശേരി രൂപതതല സമുദായ ശക്തീകരണ വർഷം – 2026-ന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.   സമ്മേളനത്തിന് കൂടരഞ്ഞി
സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ,  താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ്ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് ശ്രീ രാജീവ് കൊച്ചു പറമ്പിൽ വർഷാചരണം ഉദ്ഘാടനം ചെയ്തു. ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷകനായിരുന്നു. സമുദായത്തിന്റെ ശക്തി കരണത്തിനായി ഉണർന്ന് പ്രവർത്തിക്കാനും സംഘടിച്ച് പ്രബുദ്ധരായി പോരാടാനും സമുദായത്തോട് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ബിഷപ്പ് ആഹ്വാനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡണ്ട് ഡോ ചാക്കോ കാളംപറമ്പിൽ സ്വാഗത പ്രസംഗം നടത്തി. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബെന്നി ലൂക്കോസ് നന്ദി പറഞ്ഞു.
സമ്മേളനത്തിൽ രൂപതയിലെവിവിധ സംഘടനകളെ  പ്രതിനിധീകരിച്ചുകൊണ്ട്    നേതാക്കൾ ആശംസാ പ്രസംഗങ്ങൾ നടത്തി. വികാരി ജനരാൾ ഫാദർ എബ്രഹാം വയലിൽ, ചാൻസലർ ഫാദർ സെബാസ്റ്റ്യൻ  കവളക്കാട്ട്, ഫാദർ ബിനോയി പുരയിടത്തിൽ, ഫാദർ സബിൻ തൂമ ള്ളിൽ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.തുടർന്ന് നസ്രാണി പാരമ്പര്യവും സംസ്കാരവും വിളിച്ചോതിയ 125 അമ്മമാർ പങ്കെടുത്ത മാതൃവേദിയുടെ മാർഗംകളി, കെസിവൈഎമ്മിന്റെ ചവിട്ടുനാടകം, പരിചമിട്ടുകളി തുടങ്ങിയ പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. 
നസ്രാണി സമുദായത്തിന്റെ ഐക്യവും ആത്മാഭിമാനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന സമുദായ ശക്തീകരണ വർഷാചരണം രൂപതയിലെ വിവിധ ഇടവകകളിൽ വർഷം മുഴുവൻ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only